കല്ലമ്പലം: പുതിയ തലമുറയുടെ പ്രതിനിധികളായ ഓരോ വിദ്യാർത്ഥിയും നാളെ നാടിന്റെയും കുടുംബത്തിന്റെയും ചാലക ശക്തികളായി മാറണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞു. കടുവയിൽ കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലി ഗേറ്റിന്റെയും, പുതുതായി നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ തറകല്ലിടുന്നതിനും വിദ്യാർത്ഥികളുമായി മുഖാമുഖത്തിനും എത്തിയതായിരുന്നു അദ്ദേഹം. കെ.ടി.സി.ടി സ്കൂൾ വിദ്യാർത്ഥികൾക്കായി അധികൃതർ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ കൺവീനർ ഇ. ഫസിലുദ്ദീൻ അദ്ധ്യക്ഷനായി. സ്കൂൾ വിദ്യാർഥികൾ ഇലക്ഷനെക്കുറിച്ചും, രാഷ്ട്രീയത്തെക്കുറിച്ചും, ജനാധിപത്യ ഭരണ സംവിധാനത്തെക്കുറിച്ചുമെല്ലാം ചോദിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ ഉത്തരം നൽകി.
കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, കെ.ടി.സി.ടി ജനറൽസെക്രട്ടറി എ.എം.എ. റഹീം, എ .ഫസിലുദ്ദീൻ, എ. സലിം, എം. അബ്ദുൽ വാഹിദ്, എം.എസ്. ഷെഫീർ, പ്രിൻസിപ്പൽമാരായ എം.എസ്. ബിജോയ്, എം.എൻ. മീര, ബി.ആർ. ബിന്ദു, ഗിരിജാ രാമചന്ദ്രൻ, ഡി.എസ്. ബിന്ദു, റജീനാ ബീവി, ആർ.ജെ. രാജി, ഫാജിദാ ബീവി, സമീർ വലിയവിള, സബീന, റോഷ്ന, സുനിത ആർ.നായർ തുടങ്ങിയവർ സംസാരിച്ചു.