കിളിമാനൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1982 എസ്.എസ് .എൽ.സി ബാച്ച് കൂട്ടായ്മ "ഓർമച്ചെപ്പ് " സ്കൂളിന് കമ്പ്യൂട്ടർ ലാബ് നവീകരിച്ച് എയർ കണ്ടിഷൻ ചെയ്ത് നൽകി. ഇതിന്റെ ഉദ്ഘാടനം കൈറ്റ് (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ ) ജില്ലാ കോ -ഓർഡിനേറ്റർ ബിന്ദു നിർവഹിച്ചു. പൂർവാദ്ധ്യാപകരായ ഗോപിനാഥൻ നായർ, നടരാജൻ, സതീഷ് ചന്ദ്രൻ, വിശ്വകുമാർ, സരസ്വതി കുട്ടി അമ്മ, ഓർമച്ചെപ്പ് ഭാരവാഹികളായ വിജയരാജൻ, സലിം, അജിത് ദാസ്, ഡോ. രാജാ വാരിയർ, പ്രഥമാദ്ധ്യാപിക എസ്. അജിത എന്നിവർ സംസാരിച്ചു. എസ്.എം.സി ചെയർമാൻ എസ്. സുജിത്ത് അദ്ധ്യക്ഷതയിൽ ഓർമച്ചെപ്പ് ഭാരവാഹി കെ.വി. വേണുഗോപാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നരേന്ദ്ര നാഥ് നന്ദിയും പറഞ്ഞു.