കിളിമാനൂർ: പൊലീസിന്റെയും നാറ്റ്പാക്കിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പൊലിസ് ഡ്രാമ വിഭാഗത്തിന്റെ ' സിഗ്നൽ ' എന്ന നാടകം ഇന്ന് വൈകിട്ട് 5ന് കിളിമാനൂർ ടൗൺഹാളിൽ അരങ്ങേറും. ബോധവത്കരണ ക്ലാസ് കാരേറ്റ് ദേവസ്വം സ്‌കൂളിൽ നടക്കും.