കല്ലമ്പലം: വീട്ടിൽ അവശനിലയിൽ കണ്ടയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാവായിക്കുളം ഡീസന്റ് മുക്കിൽ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന ഇളമ്പ ഈഴവർക്കോണം പ്രദീപ് ഭവനിൽ രാജൻ (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഇയാളെ വാടക വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.. കൃഷിപ്പണിക്കാരനായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. വിഷം കഴിച്ചതാണന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ : പ്രദീപ്, പ്രഭ, പ്രേമ, പ്രമീള. മരുമക്കൾ : മഞ്ചു, സെൽവരാജ്, അരുൺബാബു, ജയരാജ്.