തിരുവനന്തപുരം : സ്വകാര്യസ്ഥാപനമായ ടെറനസിനെ അപ്രൈസറായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്ക് നിയമസഭയിൽ പറഞ്ഞു. അംഗീകാരം നൽകേണ്ട പദ്ധതികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെയാണ് സഹായത്തിനായി ഷോർട്ട് ക്വട്ടേഷനിലൂടെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിനെ (സി.എം.ഡി) തിരഞ്ഞെടുത്തത്. സി.എം.ഡിയാണ് എല്ലാമാനദണ്ഡങ്ങളും പാലിച്ച് ടെറനസിനെ ചുമതലപ്പെടുത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്.ശിവകുമാർ, സണ്ണി ജോസഫ്, എം. വിൻസെന്റ്, വി. അബ്ദുറഹ്മാൻ, രമേശ് ചെന്നിത്തല, എം.കെ മുനീർ, എം.സ്വരാജ്, എം.ജയരാജ് തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. കിഫ്ബി പദ്ധതികളുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.