മുടപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം അഴൂർ പഞ്ചായത്ത് കോൺ. പാർലമെന്ററി പാർട്ടിയുടെ ആഭിമുഖ്യത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അഴൂർ ഗ്രാമ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ അഴൂർ വിജയന്റെ അദ്ധ്യക്ഷതയിൽ വി.കെ. ശശിധരൻ, ജി. സുരേന്ദ്രൻ, മുട്ടപ്പലം സജിത്ത്, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ, മാടൻവിള നൗഷാദ്, മധു, രാജേന്ദ്രൻ ശാസ്തവട്ടം തുടങ്ങിയവർ സംസാരിച്ചു.