നെയ്യാറ്റിൻകര: നഗരസഭാ ഭരണത്തിനെതിരെ കോൺഗ്രസ് നയിക്കുന്ന സമരപ്രചാരണ ജഥയുടെ രണ്ടാം ദിവസം പെരുമ്പഴുതൂരിൽ ആരംഭിച്ചു. ചെയർപേഴ്സന്റെ വാർഡിൽ അനധികൃതമായി 58 ലക്ഷം രൂപ ചെലവിട്ട് റോഡ് നിർമ്മിച്ചതിനെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് സമരപ്രചരണജാഥ ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് ആവശ്യപ്പെട്ടു. ജാഥാ ക്യാപ്റ്റൻ പെരുമ്പഴുതൂർ രാജശേഖരന് പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. നഗരസഭയിലെ പദ്ധതി നിർവഹണത്തിനായുള്ള തുക വകമാറ്റി ചെലവിട്ടതിനെ കുറിച്ചും വിജിലൻസ് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാരായമുട്ടം സുരേഷ്, ജോസ്‌ഫ്രാങ്ക്ളിൻ, നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് ഗ്രാമം പ്രവീൺ, മണ്ഡലം പ്രസിഡന്റ് അഡ്വ. പി.സി പ്രതാപൻ, ഗോപാലകൃഷ്ണൻ, പി.എസ്. പ്രശാന്ത്, വിനോദ് സെൻ, സുമകുമാരി, ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവ നീന്ദ്രകുമാർ, എസ്.കെ. അശോക് കുമാർ, ആർ.ഒ അരുൺ, ലളിതാസോളമൻ, എം.സി സെൽവരാജ്, വഴി മുക്ക് ഹക്കിം, സലിം തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് നഗരസഭക്ക് മുൻപിൽ ഉപവാസത്തോടെ സമരം സമാപിക്കും.