general

ബാലരാമപുരം: പന്തൽ കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ പന്ത്രണ്ടാം വാർഷിക സമ്മേളനം ബാലരാമപുരം കൽപ്പടി ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ബി.ജി തിലകൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺട്രാക്റ്റർമാരെ എം. വിൻസെന്റ് എം.എൽ.എയും അവാഡ് ജേതാവ് എം. ബിജുവിനെ ഐ.ബി. സതീഷ് എം.എൽ.എയും ആദരിച്ചു. വിവാഹധനസഹായവിതരണം തള്ളിക്കാട് ചന്ദ്രനും തിരിച്ചറിയൽ കാർഡ് വിതരണം സുരേഷ് തമ്പിയും നിർവഹിച്ചു. ഗിരീഷ് സിംഗ് സ്വാഗതവും വി. കനകരാജൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും നടന്നു.