സി.ഒ.പി.ഡി (COPD) ഇന്ന് സർവസാധാരണയായി കാണപ്പെടുന്ന ശ്വാസകോശ രോഗമാണ്. വിട്ടുമാറാത്ത ചുമ, അമിതമായ കഫക്കെട്ട്, ശ്വാസംമുട്ടൽ, കുറുങ്ങൽ, നിരന്തരമായ ശ്വാസകോശ അണുബാധ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 2012ൽ 3 മില്യൺ ആൾക്കാരാണ് COPD കാരണം മരണമടഞ്ഞത്.
COPD ചെറിയ ശ്വാസനാളങ്ങളെയും ആൽവിയോളികളെയും (ശ്വസോച്ഛ്വാസം നടക്കുന്ന ചെറിയ അറകൾ) ആണ് പ്രധാനമായുംബാധിക്കുന്നത്. പുകവലിയാണ് പ്രഥമ കാരണം. അന്തരീക്ഷ മലിനീകരണം, തിങ്ങിപ്പാർക്കൽ, പുകയടുപ്പ് ഉപയോഗം, ചില ജനിതക ശ്വാസകോശ രോഗങ്ങൾ എന്നിവയാണ് മറ്റു കാരണങ്ങൾ. ഇവ ശ്വാസനാളങ്ങളുടെ വളർച്ചയെ കുറയ്ക്കുകയും, ശ്വാസനാളങ്ങളിൽ നീർക്കെട്ട് ഉണ്ടാക്കുകയും അവയുടെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നു.
COPD - Emphysema എന്നും, Chronce brornchites എന്നും രണ്ട് തരങ്ങൾ ഉണ്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയനുസരിച്ച് COPD യെ mild to serve COPD എന്ന ക്രമത്തിൽ തിരിക്കുന്നു. Pulmonary function test, Simple Spromety എന്നിവയാണ് ആദ്യമായി ചെയ്യേണ്ടത്. അതിനുശേഷമാണ് രോഗിയുടെ അസുഖ തീവ്രതയനുസരിച്ചാണ് മരുന്നുകൾ നിർദ്ദേശിക്കുന്നത്. ഇന്ന് ടാർഗറ്റെട് തെറാപ്പിയുടെ യുഗമാണ്. അതിനാൽ നമുക്ക് ശ്വാസകോശത്തിലേക്ക് മാത്രമായി മരുന്ന് കൊടുക്കാൻ സാധിക്കും. ഇൻഹേലർ ഉപയോഗിക്കുന്നതിലൂടെ മറ്റവയവങ്ങളിൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ വലിയ ക്രമത്തിൽ കുറയ്ക്കാം. ആസ്‌ത്‌മാ ചികിത്സാരീതിയിൽ നിന്ന് വ്യത്യസ്തമാണ് COPD ചികിത്സ. മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ കൂടെ തന്നെ പുകവലിയും മറ്റും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിരമായി ശ്വാസകോശ വ്യായാമം ചെയ്യുന്നതിലൂടെ അസുഖം വർദ്ധിക്കുന്നത് തടയാം. അണുബാധ ഒരു ക്രമം വരെ കുറയ്ക്കുന്നതിനുവേണ്ടി Infloma എടുക്കുന്നത് ഉചിതമാണ്.
കൃത്യമായ മരുന്ന് ഉപയോഗിക്കുന്നതിലൂടെയും അസുഖം മൂർച്ഛിക്കാതെ നമുക്ക് ശ്രദ്ധിക്കാം. മരുന്ന് കൃത്യമായി ഉപയോഗിക്കാത്തതു മൂലം അസുഖം വർദ്ധിക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം മോശമാകുകയും ചെയ്യും. പുകവലി നിറുത്തുന്നതും ഈ അസുഖത്തിന് അനിവാര്യമാണ്. ഈ നവംബർ 20 - ാം തീയതി നമ്മൾ ലോക COPD ദിനം ആചരിക്കുന്നു. COPD തടയാൻ നമുക്ക് ഒന്നായി പ്രവർത്തിക്കാം. COPD തുടച്ചുനീക്കാം.
ഡോ. അശ്വതി ടി.വി.
കൺസൽട്ടന്റ്
ഡിപ്പാർട്ട്‌മെന്റ് ഒഫ് പൾമണോളജി
എസ്.യു.ടി ആശുപത്രി,
പട്ടം,തിരുവനന്തപുരം
ഫോൺ: 0471 407 7777.