fff

നെയ്യാ​റ്റിൻകര: സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ കിഡ്‌സ് ഫെസ്​റ്റിവലിൽ

നെയ്യാ​റ്റിൻകര വിശ്വഭാരതി പബ്ലിക് സ്‌കൂളിലെ വിദ്യാർഥികൾ സെക്കൻഡ് റണ്ണറപ്പായി തിരഞ്ഞെടുത്തു.

മൂന്ന് ജില്ലകളിലെ 40 ഓളം സ്‌കൂളുകളിൽ നിന്നും മൂവായിരത്തിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. ബാലപ്രതിഭയായി മധുരിമ. എ.ജെ (എൽ.കെ.ജി) സ്‌കൂൾ ചാമ്പ്യൻ ആയും വിജയം കരസ്ഥമാക്കി. വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സ്‌കൂൾ ചെയർമാൻ വി. വേലപ്പൻ നായർ അഭിനന്ദിച്ചു. പ്രശസ്ത കവി ഡോ. ബിജുബാലകൃഷ്ണനിൽ നിന്നും സമ്മാനം വിശ്വഭാരതി സ്കൂളിന് വേണ്ടി നാരായണ റാവു ഏറ്റുവാങ്ങി.