കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും മീരാൻകടവ് പാലത്തിലേക്ക് പോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഓടയുടെ മുകളിൽ നിരത്തിയിട്ടുള്ള കോൺക്രീറ്റ് സ്ളാബുകൾ രാത്രിയുടെ മറവിൽ സ്വകാര്യവ്യക്തി ക്രെയിൻ ഉപയോഗിച്ച് ഇളക്കിമാറ്റി കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പഞ്ചായത്തിന് സമീപം സ്ഥിതി ചെയ്യുന്ന മത്സ്യ മാർക്കറ്റിന്റെ അനധികൃത ഓടനിർമ്മാണത്തിനായാണ് സ്ളാബുകൾ ഇളക്കിമാറ്റികൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് അധികൃതർ പരാതിപ്പെട്ടത് അനുസരിച്ച് സ്ഥലത്തെത്തിയ അഞ്ചുതെങ്ങ് പൊലീസ് ക്രെയിനും മറ്റ് അനുബന്ധ ഉപകരണങ്ങളും കസ്റ്റടിയിലെടുത്തു.