ബാലരാമപുരം: കുടുംബശ്രീ (സി.ഡി.എസ്)​ സ്നേഹിതാ കോളിംഗ് ബെൽ വാരാചരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പാറക്കുഴിയിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ. പ്രീജ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഷാമിലാബീവി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജയകുമാർ,​ സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്നകുമാരി, വിജിലൻസ് ഗ്രൂപ്പ് കൺവീനർ പി. വിലാസിനി,​ കമ്മ്യൂണിറ്റി കൗൺസിലർ ജയകുമാരി എന്നിവർ സംസാരിച്ചു.