തിരുവനന്തപുരം: ആലുവ ഇ.എസ്.ഐ ഡിസ്‌പെൻസറിയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള നടപടി പൂർത്തിയാക്കിയതായി മന്ത്റി ടി.പി. രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഇവിടെ ലാബ് അസിസ്റ്റന്റ് തസ്തിക ഇല്ല. ലാബ് ടെക്‌നീഷ്യൻ വിരമിച്ചതിനെത്തുടർന്നാണ് ഒഴിവുവന്നത്. പി.എസ്.സി ലിസ്റ്റ് ഇല്ലാത്തതിനാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുകയായിരുന്നു. ആശുപത്രിയിൽ ആവശ്യമായ മരുന്ന് എത്തിച്ചിട്ടുണ്ടെന്നും അൻവർസാദത്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.