ബാലരാമപുരം: തണ്ണിക്കുഴി ശ്രീസ്വാമി അയ്യപ്പൻക്ഷേത്രത്തിലെ മുപ്പത്തിയെട്ടാമത് മണ്ഡലപൂജ മഹോത്സവം ഡിസംബർ 23 ന് ആരംഭിച്ച് 27 ന് സമാപിക്കും. 23 ന് രാവിലെ ​ 9 ന് നവകലശപൂജ,​ 10 ന് കലശാഭിഷേകം,​ 12.15 ന് അന്നദാനം, 12.30 ന് വയലിൻ കച്ചേരി,​ 6.30 ന് വിശേഷാൽപൂജ. 7ന് നടക്കുന്ന ഹിന്ദുമത സാംസ്കാരിക സമ്മേളനം നെയ്യാറ്റിൻകര വിദ്യാധിരാജ വേദാന്ത പഠനകേന്ദ്രം പ്രഭാഷക പി.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. പി.എസ്. ശ്രീകുമാരാൻ നായർ അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ വിക്രമൻ,​ ബ്ലോക്ക് മെമ്പർ ഐഡ എന്നിവർ സംസാരിക്കും. എ. വിജയൻ നായർ സ്വാഗതവും കെ. ഷിബു നന്ദിയും പറയും. 24 ന് രാവിലെ 10ന് നാഗരൂട്ട്,​ 12.15ന് അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ പൂജ,​ 7ന് ഭജന,​ 25ന് രാവിലെ 7.15ന് നീരാജ്ഞനം,​ 10.30ന് പന്തീരടി പൂജ,​ 12.15 അന്നദാനം, വൈകിട്ട് 5ന് നീരാജ്ഞനം,​ 6.45 ന് പുഷ്പാഭിഷേകം,​ 8ന് സിനിമാറ്റിക് ഡാൻസ്,​ 26ന് രാവിലെ 10ന് പാനകപൂജ,​ 12.15ന് അന്നദാനം, മണ്ഡലപൂജാദിനമായ 27ന് രാവിലെ 7 മുതൽ 11 വരെ നെയ്യഭിഷേകം,​ 11.45 ന് സമൂഹസദ്യ,​ 12.30ന് മണ്ഡലപൂജ,​ 12.45ന് ഗാനമേള,​ രാത്രി 8.30 ന് ഡാൻസ് ഷോ 2019.