മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിലെ കോരാണി എൽ.പി സ്കൂളിലെ സമ്പൂർണ ക്ലാസ് ലൈബ്രറിയും ഉല്ലാസ ഗണിത പദ്ധതിയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, പഞ്ചായത്ത് അംഗം സി. ജയ്മോൻ, ഹെഡ്മിസ്ട്രസ് സൗഭാഗ്യവതി ടീച്ചർ, പി.ടി.എ പ്രസിഡന്റ് ബിനീഷ് തടങ്ങിയവർ പങ്കെടുത്തു. ഇൻഫോസിസ്, വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു.