തിരുവനന്തപുരം: നോട്ട് ബുക്ക് ബ്രാൻഡായ ക്ലാസ്‌മേറ്റ്‌സും റേഡിയോ മിർച്ചിയും ചേർന്ന് സംഘടിപ്പിക്കുന്ന 'ക്ലാസ്‌മേറ്റ് സ്‌പെൽ ബീ' യുടെ 12-ാം സീസണിന് തുടക്കമായി. 5 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. www.classmatesspellbee.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. രണ്ട് ലക്ഷം രൂപയുടെ കാഷ് അവാർഡ്, അമേരിക്കയിലെ വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള അവസരം എന്നിവയ്ക്കു പുറമേ രക്ഷിതാവിനൊപ്പം വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേരിൽ കാണാനുള്ള അവസരവും ദേശീയ ചാമ്പ്യന് ലഭിക്കും. രാജ്യത്തെ 30 നഗരങ്ങളിലെ ആയിരത്തോളം സ്‌കൂളുകളിൽ നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.