തിരുവനന്തപുരം: നടൻ അലിയാർ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്ന 'നരേന്ദ്രപ്രസാദിന്റെ നാടകങ്ങൾ സമ്പൂർണം' എന്ന പുസ്തകം നാളെ വൈകിട്ട് 5.30ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് നൽകി പ്രകാശനം ചെയ്യും. നാട്യഗൃഹം ചെയർമാൻ എം.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനാകും. പി.കെ. രാജശേഖരൻ നരേന്ദ്രപ്രസാദ് അനുസ്‌മരണം നടത്തും. നാട്യഗൃഹം പ്രസിഡന്റ് പി.വി. ശിവൻ,​ സെക്രട്ടറി എസ്. ​മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.