കാട്ടാക്കട: കാട്ടാക്കടയിൽ നിന്നും പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. ട്രാൻസ്പോർട്ട് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർവീസ്. മലയോര പ്രദേശങ്ങളിൽ നിന്നും നിരവധി പേരാണ് ശബരിമല ദർശനത്തിനായി കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള സർവീസിനെ ആശ്രയിക്കുന്നത്. കെ.എസ്.ആർ.ടി.സി അധകൃതർക്ക് നാളെ മുതൽ സർവ്വീസ് ആരംഭിക്കാൻ മന്ത്രി നിർദ്ദേശം നൽകി.