കാട്ടാക്കട: മൈലോട്ടുമൂഴി ജനത ഗ്രന്ഥശാലയുടെ യുവജന വിഭാഗമായ യുവത @ ജനത 1951 പ്രവർത്തക ക്യാമ്പ് ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്‌സ് റോയ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഉപദേശക സമിതി കൺവീനർ ടി.എസ്. സതികുമാർ അദ്ധ്യക്ഷത വഹിച്ചു. വീരണകാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ഗിരി മുഖ്യപ്രഭാഷണം നടത്തി. യുവത ഭരണസമിതി ഭാരവാഹികളായി വൈശാഖ് .വി.പി (പ്രസിഡന്റ്), സുജിത്ത് .എസ്.പി (വൈസ് പ്രസിഡന്റ്), വിശാഖ് .ആർ (സെക്രട്ടറി), വിശാഖ് .വി (ജോയിന്റ് സെക്രട്ടറി), ആദർശ് .എസ്.എൽ (ട്രഷറർ), അഖിൽ .സി.ജി, രാജ്, വിനോദ് .ആർ, മനു, അനന്ദു .എസ്.കെ, ആതിര, അഖിൽ .എസ്.എൽ, രാഹുൽ .ആർ, അജിൻഷാ, റൂഫസ് .വി.ആർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.