ആറ്റിങ്ങൽ: ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ശില്പശാല അയിലം ഗവൺമെന്റ് ഹൈസ്കൂളിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി ഉദ്ഘാടനം ചെയ്തു. കാഥികനും കുമാരനാശാൻ കലാസാഹിത്യവേദി ചെയർമാനുമായ അയിലം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ഇ.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മുരളി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഷമാ ദേവി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി. സജി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിജയകുമാർ നമ്പൂതിരി, ഹെഡ്മിസ്ട്രസ് സതി .ജെ.എസ്, ആർ.ശ്രീകുമാർ, ആർ.വേണു നായർ, സതീഷ് കുമാർ, വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കോ ഒാർഡിനേറ്റർ ഹരികുമാർ, വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കോ ഒാർഡിനേറ്റർ ജോയ് .ജി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 350ഓളം പ്രതിഭകൾ പങ്കെടുത്തു.