sivagiri-

വർക്കല: ശിവഗിരി തീർത്ഥാടനത്തിന്റെ വിളംബര സമ്മേളനം നാളെ ബഹറിനിൽ നടക്കും. ചൈനയിലെ ബെയ്ജിംഗ് നഗരത്തിലാണ് ഇക്കൊല്ലത്തെ ആദ്യ തീർത്ഥാടന വിളംബര സമ്മേളനം നടന്നത്. അതിനു പിന്നാലെയാണ് ബഹറിനിലും വിളംബര സമ്മേളനം നടക്കുന്നത്. രാജ്യം പത്മശ്രീ നൽകി ആദരിച്ച ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ ബഹറിനിൽ നടക്കുന്ന സമ്മേളനത്തിൽ ആദരിക്കും. ബഹറിനിലെ ഇന്ത്യൻ സമൂഹവും കേരളീയ സമാജവും സംയുക്തമായാണ് തീർത്ഥാടന വിളംബര സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ശിവഗിരി തീർത്ഥാടന കമ്മിറ്റിയുടെ വർക്കിംഗ് ചെയർമാൻ കെ.ജി. ബാബുരാജും അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കുമ്മനം രാജശേഖരൻ, ഡോ. എ. സമ്പത്ത്, ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശിവഗിരി തീർത്ഥാടന മീഡിയ കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് തുടങ്ങിയവർ സംബന്ധിക്കും. നടി മഞ്ജുവാര്യരുടെ നൃത്തവും ഉണ്ടായിരിക്കും.