ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ മുള്ളിയൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ 19ാമത് ഭാഗവത സപ്‌താഹ യജ്ഞത്തിന് തുടക്കമായി. എം. നന്ദകുമാർ ഭദ്രദീപം തെളിച്ചു. കടയ്‌ക്കാവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. യജ്ഞാചാര്യൻ രാധാകൃഷ്ണൻ മുഖ്യകാർമ്മികത്വം വഹിക്കും.