harthi

കിളിമാനൂർ: നഗരൂർ വെള്ളം കൊള്ളി ആസ്ഥാനമാക്കി പ്രവാസികളുടെ ക്ഷേമത്തിനും നാട്ടിലെ ദുരിതം അനുഭവിക്കുന്ന അശരണറുടെ സഹായത്തിനുമായി രൂപികരിച്ച എൻ.ആർ.ഐ ഗ്രൂപ് ഫോർ ചാരിറ്റിയുടെ ഓഫീസിന്റെ ഉദ്ഘാടനം കാർട്ടൂണിസ്റ്റ് കാർത്തിക കറ്റാനം നിർവഹിച്ചു. ആദ്യ സഹായ വിതരണം പ്രസിഡന്റ്‌ ബാബു കുട്ടൻ നായർ നിർവഹിച്ചു. യോഗത്തിൽ നഗരൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം ചന്ദ്ര ശേഖരൻ നായർ, സെക്രട്ടറി കൃഷ്ണകുമാർ, വനിതാ പ്രതിനിധി ഷീല മോഹൻദാസ്, സാബു എന്നിവർ സംസാരിച്ചു. ട്രഷറർ അജി കുമാർ നന്ദി പറഞ്ഞു. തുടർന്ന് ചേർന്ന ഭരണ സമിതി യോഗം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതികൾ ചർച്ച ചെയ്തു.