നെയ്യാറ്റിൻകര: ഇന്നലെ രാവിലെ മുതൽ ഉച്ചവരെ പെയ്ത തോരാത്ത മഴയിൽ നെയ്യാറ്റിൻകര ആലുമ്മൂട് ജംഗ്ഷൻ മുതൽ ഗ്രാമം ജംഗ്ഷൻ വരെ ദേശീയപാതയിലെ റോഡ് വെള്ളത്തിൽ മുങ്ങി. ഉച്ചക്ക് ഏതാണ്ട് നാല് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആലുമ്മൂട് ജംഗ്ഷനിലെ ഓടകൾ മഴവെള്ളപ്പാച്ചിലിൽ നിറഞ്ഞു കവിഞ്ഞതാണ് റോഡ് വെള്ളത്തിൽ മുങ്ങാൻ കാരണം. ആലുമ്മൂട്ടിലെ പത്തോളം വ്യാപാരസ്ഥാപനങ്ങളിലേക്ക് മഴ വെള്ളം ഇരച്ചു കയറി. നെയ്യാറ്റിൻകര ബസ്റ്റാൻഡ് ജംഗ്ഷന് സമീപമുള്ള പെട്രോൾപമ്പുും സമീപത്തെ കടകളും വെള്ളത്തിൽ മുങ്ങി. ആലുമ്മൂട് ജംഗ്ഷനിലെ റോഡിലെ കുഴിയിൽ ജലം നിറഞ്ഞതു കാരണം മഴ കനത്തതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. പിന്നീട് പൊലീസെത്തിയാണ് വാഹന ഗതാഗതം നിയന്ത്രിച്ചത്.