വർക്കല: വർക്കല നഗരസഭയിൽ നിന്നും സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഡിസംബർ 15ന് മുമ്പ് അക്ഷയ സെന്റർവഴി പെൻഷൻ സൈറ്റിൽ കൈവിരൽ പതിപ്പിക്കണം. കിടപ്പ് രോഗികൾ നവംബർ 30ന് മുമ്പ് നഗരസഭയിൽ അപേക്ഷ നൽകണം. അക്ഷയ പ്രതിനിധികൾ നേരിട്ട് വീട്ടിലെത്തി അവരുടെ വിവരങ്ങൾ ശേഖരിക്കും. പെൻഷൻ സൈറ്റിൽ കൈവിരൽ പതിപ്പിക്കാത്തവർക്ക് തുടർന്ന് പെൻഷൻ ലഭിക്കില്ല. വിധവാ പെൻഷൻ ലഭിക്കുന്ന 60 വയസിൽ താഴെയുളള ഗുണഭോക്താക്കൾ തുടർന്നും പെൻഷൻ ലഭിക്കുന്നതിന് ഡിസംബർ 20ന് മുമ്പ് പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം നഗരസഭയിൽ ഹാജരാക്കണമെന്നും സെക്രട്ടറി അറിയിച്ചു.