ആറ്റിങ്ങൽ: പാസ് പെല്ലോ എന്ന ഗെയിം ഇനത്തിൽ ദേശീയ അംഗീകാരം നേടിയ അവനവഞ്ചേരി ടോൾമുക്ക് സ്വദേശിനി അരുണിമയ്ക്ക് കൈത്താങ്ങായി ആറ്റിങ്ങൽ മൂന്നു മുക്ക് ബി ഫിറ്റ് സ്പോർട്സ് സെന്റർ ഉടമ പ്രജീവ് സത്യവ്രതൻ. സാമ്പത്തിക പരാധീനത കാരണം അന്തർദേശീയ മത്സരം സ്വപ്നമായി മാറേണ്ടിയിരുന്ന അരുണിമയ്ക്ക് ഇത് വലിയൊരു സഹായം തന്നെയാണ്. പെയിന്റിംഗ് തൊഴിലാളിയായ അരുണിമയുടെ പിതാവിന് അന്തർദേശീയ മത്സരത്തിന്റെ ചിലവ് താങ്ങാൻ ആകുമായിരുന്നില്ല. തുടർന്ന് ഇവർ ബി.സത്യൻ എം.എൽ.എയെ നേരിൽ കണ്ട് സഹായമഭ്യർത്ഥിച്ചു. വിവരമറിഞ്ഞ പ്രജീവ് 50,000 രൂപ അരുണിമയ്ക്ക് നൽകുകയായിരുന്നു. കൈവിട്ടു പോകുമായിരുന്ന അവസരം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അരുണിമയും മാതാപിതാക്കളായ സന്തോഷും മിനിയും .