കിളിമാനൂർ: ഡിസംബർ 1,2,3 തീയതികളിൽ കിളിമാനൂരിൽ നടക്കുന്ന കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ആഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കർഷകസംഘം ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ നിർവഹിക്കും. അഡ്വ. മടവൂർ അനിൽ, അഡ്വ.എസ്. ജയചന്ദ്രൻ, ഡോ.കെ. വിജയൻ, എസ്. ഹരിഹരൻപിള്ള എന്നിവർ പങ്കെടുക്കും.