ചിറയിൻകീഴ്: അഴൂർ വി.പി.യു.പി സ്കൂളിൽ സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നിസാം അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത് നിർവഹിച്ചു. സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത് മികച്ച ഗ്രേഡും സമ്മാനങ്ങളും നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം വാർഡ് മെമ്പർ തുളസിയും സ്കൂൾ മാനേജർ രഞ്ജിത്തും ചേർന്ന് നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. നദീറ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപടികൾ അരങ്ങേറി.