
വർക്കല: ഗുരുവരുൾ സ്റ്റഡി സർക്കിളിന്റെ സ്വാമി ആനന്ദതീർത്ഥൻ പുരസ്കാരം ബി. സത്യൻ എം.എൽ.എക്ക് നൽകും. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ മികച്ച സേവനം നടത്തുന്നവർക്കാണ് ആനന്ദതീർത്ഥൻ പുരസ്കാരം നൽകുന്നത്. നാളെ വൈകിട്ട് 4ന് വർക്കല മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഗുരുവരുൾ സ്റ്റഡി സർക്കിളിന്റെ വാർഷിക സമ്മേളനത്തിൽ വച്ച് മന്ത്റി കടന്നപ്പള്ളി രാമചന്ദ്രൻ സത്യൻ എം.എൽ.എയ്ക്ക് പുരസ്കാരം നൽകും. വിവിധ മേഖലകളിൽ പ്രശംസനീയമായ സേവനം നടത്തി വരുന്ന ഡോ. ഷ്യാംജിവോയ്സ് (ആതുരസേവനം), യു.എൻ. ശ്രീകണ്ഠൻ (സംഘടന), രാധാകൃഷ്ണൻ (സാമൂഹ്യസേവനം), അബ്ദുൽ സമദ് വെട്ടൂർ (മത്സ്യത്തൊഴിലാളി മേഖല) എന്നിവരെ ആദരിക്കും.