വർക്കല: പ്രിയദർശിനി ആദർശ് ലൈവിലി മൂവ്മെന്റ് (പാം) വർക്കലയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 102ാമത് ജന്മദിനം ആഘോഷിച്ചു. വർക്കല മുൻസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ പാം ചെയർമാൻ പി.എം. ബഷീർ, രക്ഷാധികാരി കെ. രഘുനാഥൻ, നഗരസഭ കൗൺസിലർമാരായ എസ്. പ്രസാദ്, എ. സലിം, വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസിം ഹുസൈൻ, പാം ഭാരവാഹികളായ പി.ജെ. നൈസാം, വെട്ടൂർ ആസാദ്, എം.എൻ. റോയി, ചെമ്മരുതി ബിനു, മുഹാജിരി ആൽത്തറമൂട് ഉണ്ണികൃഷ്ണൻ, വർക്കല ഷെരീഫ്, ഹനസ് എന്നിവർ സംസാരിച്ചു.