vld-1

വെള്ളറട: നിർദ്ധനകുടുംബങ്ങൾക്ക് ഉപജീവനമാർഗത്തിനായി സഹായവും ഉപകരണങ്ങളും നൽകുന്നതിനായി വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ച് ധനസമാഹാരം നടത്തി. ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തയാറാക്കിയ ഭക്ഷ്യ വിഭവങ്ങൾ സ്കൂളിൽ പ്രത്യേകം സ്റ്റാൾ തയാറാക്കി വില്പന നടത്തി. വില്പന ഉദ്ഘാടനം നെയ്യാറ്റിൻകര ഡി.ഇ.ഒ സച്ചിതാനന്ദൻ നിർവഹിച്ചു. സ്കൂൾ മാനേജർ ബൈജുപ്പണിക്കർ, പ്രിൻസിപ്പാൾ ഇൻചാർജ് അപർണ്ണ കെ. ശിവൻ, ടീച്ചർ ഇൻചാർജ് എസ്.കെ. റിച്ചാർഡ്സെൻ, സ്റ്റാഫ് സെക്രട്ടറി പ്രേമചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.