secretariate

തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം കാരണം ട്രഷറികളിൽ കടുത്ത നിയന്ത്രണം. പക്ഷേ, സെക്രട്ടേറിയറ്റിലേക്ക് തേക്ക് തടിയിലുള്ള കുഷൻ പിടിപ്പിച്ച കസേരകൾ വാങ്ങുന്നതിന് ഇത് തടസ്സമല്ല.ഇത്തരത്തിലുള്ള 80 കസേരകളാണ് വാങ്ങുന്നത്.ചെലവ് 6.70 ലക്ഷം രൂപ. സെക്രട്ടേറിയറ്റിലെ സെക്രട്ടറിമാരുടെ ഓഫീസുകളിലെ ഉപയോഗത്തിനാണ് മുപ്പത് സന്ദർശക കസേരകൾ വാങ്ങുന്നത്. ഇതിന് 2,50,852 രൂപയാണ് അനുവദിച്ചത്. സെക്രട്ടേറിയറ്റ് അനക്സ്- ഒന്ന് കെട്ടിടത്തിലെ ആറാം നിലയിലുള്ള ബോധി മീറ്രിംഗ് ഹാളിലെ ഉപയോഗത്തിന് 50 കസേരകൾ വാങ്ങാൻ 4,20,000 രൂപയും അനുവദിച്ചു. സിഡ്കോയിൽ നിന്ന് റേറ്റ് കോൺട്രാക്റ്റ് വ്യവസ്ഥയിൽ വാങ്ങാൻ ഭരണാനുമതി നൽകിക്കൊണ്ടാണ് പൊതുഭരണ- ഹൗസ് കീപ്പിംഗ് സെൽ- ബി വകുപ്പിന്റെ ഉത്തരവ്.