വർക്കല: വർക്കല ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കലാകായിക മത്സരമായ ശലഭോത്സവം സമാപിച്ചു. പാലച്ചിറ എച്ച്.എച്ച്.ടി.എം.യു.പി സ്‌കൂളിൽ നടന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.കെ. യൂസഫ്, സ്‌മിതാ സുന്ദരേശൻ, സി.എസ്. രാജീവ്, സബീനാ ശശാങ്കൻ, ഇ. ജിഷിത എന്നിവർ സംസാരിച്ചു.