മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ഈ മാസം 30വരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ്‌ നടത്തണം. മസ്റ്ററിംഗിന് ആധാർ കാർഡ് നിർബന്ധമാണ്. കിടപ്പുരോഗികളുടെ മസ്റ്ററിംഗ്‌ അക്ഷയ കേന്ദ്രം പ്രതിനിധികൾ ഡിസംബർ 1 മുതൽ 15 വരെ വീട്ടിൽ വന്ന് ചെയ്യും. വിവരങ്ങൾ അടുത്തുള്ള ബന്ധുക്കൾ ഈ മാസം 29ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അറിയിക്കണം. ആധാർ ഇല്ലാത്തവർ ഗസറ്റഡ് ഓഫീസർ / വില്ലേജ് ഓഫീസർ എന്നിവർ അനുവദിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ ഹാജരാക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും കിടപ്പ് രോഗികൾക്കും മസ്റ്ററിംഗ്‌ നടത്തുന്നതിന് ഫീസ് നൽകേണ്ടതില്ല.