lakshmi

പാറശാല: പഴയ ഉച്ചക്കട ലക്ഷ്മി സെൻട്രൽ സ്‌കൂളിലെ ശിശുദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ സംഘടിപ്പിച്ച 'എക്സ്പോ മിറാക്കിൾ 11 ' ശാസ്ത്രപ്രദർശനം ഡോ. അബ്ദുൾകലാം സ്മൃതി ഇന്റർനാഷണൽ ട്രസ്റ്റി ഡോ. ഷൈജു ഡേവിഡ് ആൽഫി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റയിൽവേ ബോർഡ് അംഗം ശശിധരൻ, സ്കൂൾ രക്ഷാധികാരി ഡോ. ആർ. കൃഷ്‌ണൻ, പി.ടി.എ പ്രസിഡന്റ് വിജയരാജ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സ്‌മിത ശിവരാജൻ, സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിലീപ് നന്ദിയും പറഞ്ഞു. പ്രഥമാദ്ധ്യാപകൻ സെൽവരാജ് ജോസഫ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, പുരാവസ്തുക്കൾ, കാർഷിക പ്രദർശനം എന്നിവ ഉൾപ്പെട്ടതാണ് എക്സിബിഷൻ.