നെടുമങ്ങാട്: ഇന്ദിരാഗാന്ധിയുടെ 102ാമത് ജന്മവാർഷികത്തിൽ ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്‌മരണം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രവർത്തകരും നേതാക്കളും ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. മണ്ഡലം വൈസ് പ്രഡിഡന്റ് എം.എൻ. ഗിരി, മുരളീധരൻ നായർ, കെ.ജി. ജയൻ, ആർ.ജെ. മഞ്ജു, ടി. സിന്ധു, പ്രഭ, ആദർശ് ആർ.നായർ, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.