നെടുമങ്ങാട്: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്, സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്ക് കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനും പുതിയ രജിസ്‌ട്രേഷൻ നൽകുന്നതിനുമായി 21,26 തീയതികളിൽ ക്ഷേമബോർഡ് നെടുമങ്ങാട് ഉപകാര്യാലയത്തിൽ സ്‌കാറ്റേർഡ് മേള നടത്തുമെന്ന് ചെയർമാൻ അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് മേള. ഫോൺ: 0472 2802202, 9048112847.