തിരുവനന്തപുരം: സർവകലാശാലകളിൽ തുടർക്കഥയാകുന്ന മാർക്ക് ദാന തട്ടിപ്പു കേസുകളിൽ കുറ്റകരമായ അനാസ്ഥ പുലർത്തിയ ഉന്നത മന്ത്രി കെ ടി ജലീൽ രാജിവച്ച് പുറത്തുപോകണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴ ആവശ്യപ്പെട്ടു. കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പ് വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ദ റൈഹാൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദിൽ എ, കൊല്ലം ജില്ലാ പ്രസിഡന്റ് എസ് എം മുഖ്താർ, റഹ്മാൻ ഇരിക്കൂർ എന്നിവർ സംസാരിച്ചു.