വിതുര: കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഇന്ദിരാജിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണ സമ്മേളനവും ഉണ്ടായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്‌പാംഗദൻ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് തൊളിക്കോട്, വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും ജന്മദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ ചായം സുധാകരൻ, പാക്കുളം അയൂബ്, ജയപ്രകാശൻ നായർ എന്നിവർ നേതൃത്വം നൽകി.