നെടുമങ്ങാട്: ഡിസംബർ 20, 21 തീയതികളിൽ നെടുമങ്ങാട്ട് നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി പാലോട് രവിയെയും വർക്കിംഗ് ചെയർമാനായി സി. രാധാകൃഷ്ണൻ നായരെയും ജനറൽ കൺവീനർമാരായി തെങ്ങുംകോട് ശശിയെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജി. പരമേശ്വരൻ നായർ, ആർ. രാജൻ കുരുക്കൾ, മാമ്പഴക്കര സദാശിവൻ നായർ, എം.കെ. കൃഷ്ണൻകുട്ടി, കുന്നുംപുറം വാഹിദ്, നദീറ സുരേഷ്, അമൃത കൗൾ തുടങ്ങിയവർ സംസാരിച്ചു.