വെള്ളറട: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പതിനഞ്ചുകാരിയെ നിരന്തരം പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. ആറാട്ടുകുഴി മരിതംകുഴി വീട്ടിൽ നിന്ന് കോവില്ലൂർ മരപ്പാലം ആർ.എസ് ഭവൻ റോഡരികത്ത് വീട്ടിൽ രാജേഷ് (38) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയുടെ ബന്ധുവായ പെൺകുട്ടിയെയാണ് ശല്യം ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കൊല്ലത്തെ പുത്തൂരിൽ ഒളിവിൽ കഴിഞ്ഞുവരവെ വെള്ളറട സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ്ചെയ്തു.