ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ കേരളോത്സവ സമാപനവും സാംസ്‌കാരിക സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ വി. വിജുമോഹൻ, ആനാട് ജയൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബി. സുജാത, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്. സുനിൽകുമാർ, കെ.ജയകുമാർ, മനിലാ ശിവൻ, ഷൈജ, ആന്റണി, എ.ഒസൻകുഞ്ഞ്, ഒ.എസ്. ലത,ബീന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.