പാറശാല: ആലമ്പാറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ17മത് പെരുനാൾ ആഘോഷത്തിന്റെ കൊടിയേറ്റം ഇടവക വികാരി ഫാ. പി.സി. ഐസക്കിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. 22 മുതൽ 24 വരെ ദിവസവും വൈകിട്ട് 7ന് കൺവൻഷൻ. 24ന് വൈകിട്ട് 7.45ന് ഭക്തിനിർഭരമായ റാസ. 25ന് രാവിലെ 7.30ന് നടക്കുന്ന മൂന്നിന്മേൽ കുർബാനക്ക് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രോപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.