തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മരണത്തിന് കാരണക്കാരയവർക്കെതിരെ നടപടിയെടുക്കണമെന്നും തണ്ടർബോൾട്ടിന്റെ ക്രൂരതകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് പി.ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.സുശീലൻ, എസ്.ജെ.വി.എഫ് വൈസ് പ്രസിഡന്റ് ഒ.ജെ ജോസഫ്, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് മുണ്ടേല പ്രസാദ്, ട്രഷറർ അലി ഫാത്തിമ, സംസ്ഥാന കമ്മിറ്റിയംഗം ബെന്നി കൊടിയാറ്റിൽ, ജില്ലാ സെക്രട്ടറി എബിസൺ, കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.