നെടുമങ്ങാട്: പുങ്കുംമൂട് ഗവൺമെന്റ് എൽ.പി.എസിൽ കുട്ടികൾക്ക് കുട വിതരണം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് ഷെഫീക്കിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് സജിതകുമാരി സ്വാഗതം പറഞ്ഞു. പോത്തൻകോട് സോഫിയ ഷൂ മാർട്ട് ഉടമ സെബാസ്റ്ര്യൻ ജോണാണ് കുടകൾ സംഭാവന ചെയ്‌തത്. വാർഡ്‌മെമ്പർ മൊട്ടമൂട് രാജശേഖരൻ, നാരായണൻ നായർ, പ്രഭാകരൻ നായർ, എസ്.എം.സി ചെയർമാൻ പുങ്കുംമൂട് ഗോപാലൻ എന്നിവർ സംസാരിച്ചു. പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി നാടകനടൻ പ്രഭാകരൻപിള്ളയെ അദ്ധ്യാപകരും വിദ്യാർത്ഥികളും വസതിയിലെത്തി ആദരിച്ചു.