അഞ്ചൽ: ഹൈസ്കൂൾ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആർച്ചൽ സ്വദേശിയായ പതിനഞ്ചുകാരിയാണ് മരിച്ചത്. നെട്ടയം ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് പെൺകുട്ടി മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നത് സഹോദരൻ കണ്ടത്. ബന്ധുക്കൾ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ് നേരത്തേ മരിച്ചു. മാതാവ് വിദേശത്താണ്. അമ്മുമ്മ ,ഇളയച്ഛൻ, സഹോദരൻ എന്നിവരോടൊപ്പമാണ് പെൺകുട്ടി താമസിച്ചു വന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സഹോദരൻ
മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.