തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ 2020ൽ ഐ.എ.എസ് പ്രിലിമിനറി പരീക്ഷ എഴുതുന്നതിനുള്ള പുതിയ ബാച്ച് ആരംഭിക്കുന്നു. മികച്ച അദ്ധ്യാപകർ നയിക്കുന്ന ഈ ബാച്ച് ഉടൻ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ ഉച്ചയ്‌ക്ക് 1.30 മുതൽ 6.30 വരെയാണ് ക്ലാസ്. ശനിയാഴ്ചകളിൽ 1.30 മുതൽ 4.30 വരെ കറന്റ് അഫയേഴ്സ് ക്ളാസും ഉണ്ടായിരിക്കും. മെയിൻ കം പ്രിലിമിനറി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 30 പുസ്‌തകങ്ങളടങ്ങിയ സ്റ്റഡി കിറ്റ് എല്ലാവർക്കും ലഭിക്കും. ഇതിനുപുറമെ 20000 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും അവയ്‌ക്കുള്ള വിശദമായ ഉത്തരങ്ങളും അടങ്ങിയ 'പ്രിലിംസ് സ്കോർ' എന്ന സൗജന്യ പാക്കേജും ലഭിക്കും. കെ.എ.എസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഈ ബാച്ച് ഉപയോഗപ്രദമാണ്. അവർക്കുള്ള സിലബസിന്റെ 85 ശതമാനം ഉപയോഗിക്കുന്ന രീതിയിലാണ് കോഴ്സ് ആവിഷ്‌കരിച്ചിരിക്കുന്നത്. താത്പര്യമുള്ള വിദ്യാർത്ഥികൾ കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്‌സിന്റെ മൂന്നാം നിലയിലുള്ള എ.എൽ.എസ് ഐ.എ.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9895074949.