നെടുമങ്ങാട്: സർക്കിൾ സഹകരണ യൂണിയൻ അഖിലേന്ത്യ സഹകരണ വാരാഘോഷം നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്‌ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ കെ.ശാന്തകുമാർ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ടി.വിജുശങ്കർ സ്വാഗതം പറഞ്ഞു. താലൂക്ക് തല പ്രസംഗ-പ്രബന്ധ മത്സര വിജയികൾക്ക് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സമ്മാനം നൽകി. വട്ടപ്പാറ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് രജിസ്ട്രാർ (ജനറൽ), ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) എന്നിവർക്ക് പുറമേ ആനാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 'സഹകരണ പ്രസ്ഥാനത്തിലൂടെ സർക്കാരിന്റെ പുതിയ സംരംഭങ്ങൾ സാക്ഷാത്കരിക്കൽ' എന്ന വിഷത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ റിട്ട. സഹകരണ സംഘം രജിസ്ട്രാർ വേണുനാഥൻ നായർ പ്രബന്ധാവതരണം നടത്തി. നെടുമങ്ങാട് അസിസ്റ്റന്റ് ഡയറക്ടർ സുരേഷ് നന്ദി പറഞ്ഞു.