
വെഞ്ഞാറമൂട്: വാമനപുരം മേജർ കുറ്റൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തിരിതെളിഞ്ഞു. യജ്ഞത്തിന്റെ ഉദ്ഘാടനം ക്ഷേത്ര മേൽശാന്തി രാകേഷ് പോറ്റി നിർവഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ എസ്.ആർ. രജികുമാർ, രാധാകൃഷ്ണൻ, ജയദേവൻ, അനിൽ കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. യജ്ഞാചാര്യൻ സതീഷ് ചന്ദ്രൻ മുട്ടത്തറ കൃഷ്ണാലയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ യജ്ഞാഹോതാവ് ഉണ്ണികൃഷ്ണൻ അഷ്ടപതി, യജ്ഞ പൗരാണികർ പുനലൂർ രാജീവ്, മെഴുവേലി അനു, കൊടിയം സുനിൽ ശ്രുതിലയം, വള്ളിക്കുന്നം രാധാകൃഷ്ണൻ , നൂറനാട് ജയൻ, ക്ഷേത്രതന്ത്രി തിരുവല്ല കുറ്റക്കാട് തെക്കേടത്ത് ഇല്ലത്ത് സുബ്രഹ്മണ്യ നാരായണൻ ഭട്ടതിരി, ക്ഷേത്രശാന്തി രാകേഷ് പോറ്റി, കിഴക്കേമഠം കല്ലറ എന്നിവരാണ് യജ്ഞത്തിന് കാർമ്മികത്വം വഹിക്കുന്നത്. യജ്ഞം 24 ന് സമാപിക്കും.