വർക്കല: പാപനാശത്ത് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പൊലീസും ടൂറിസം ഡെവലപ്മെന്റ് അസോസിയേഷനും ചേർന്നു ടൂറിസം മേഖലയിലെ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസേഷൻ ചെയ്ത തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. വർക്കല പാപനാശം ഹെലിപാഡിൽ നടന്ന പൊതുസമ്മേളനവും സ്വിച്ചോണും വി.ജോയ് എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൻ ബിന്ദു ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ഡിവൈ എസ്.പി കെ.എ. വിദ്യാധരൻ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. വർക്കല എസ്.എച്ച്.ഒ ജി.ഗോപകുമാർ ഡിജിറ്റലൈസേഷൻ പ്രോജക്ട് അവതരിപ്പിച്ചു. വർക്കല നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, സബ് ഇൻസ്പെക്ടർ എം.ജി. ശ്യാം, ഗോപാലകൃഷ്ണൻ, ബൈജു പുത്തൂരം, അൻസാർ, ജയപ്രസാദ്, എന്നിവർ സംസാരിച്ചു.